മലിന ജലം കൊണ്ട് പൊറുതി മുട്ടിയ ജനം ഓവുചാല്‍ അടച്ചു.

പരപ്പനങ്ങാടി: ടൗണിലെ പ്രധാന ഓവുചാല്‍ ബീച്ച് റോഡില്‍ വെച്ച് കല്ലിട്ടടച്ച് മലിന ജല ഒഴുക്ക് തടഞ്ഞു. പരപ്പനങ്ങാടിയിലെ മഴവെള്ളം മുറിത്തോട് വഴി കടലില്‍ എത്തിക്കുന്ന പ്രധാന ഓവുചാലാണ് മലമൂത്രമടക്കമുള്ള് മലിനജലം ഒഴുകുന്നതിനാല്‍ ജനങ്ങള്‍ അടച്ച് കെട്ടിയത്.

ബീച്ച് റോഡ് പരിസരത്തെ കിണറുകളിലും മറ്റും അഴുക്കുകള്‍ അധികമായതും ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. ഇവിടെ അസഹനീയമായ ഗന്ധമാണ് അനുഭവപ്പെടുന്നത്. കൊതുകുകളുടെ ആവിര്‍ഭാവകേന്ദ്രമായ ഓവുചാല്‍ അഞ്ചപ്പുരയിലെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അടച്ച് കെട്ടിയതോടെ ദുര്‍ഗന്ധത്താലും,കൊതുകുകടിയാലും നില്കക്കള്ളിയില്ലാത്ത അവസ്ഥയിലായി. പ്രദേശത്തെ പള്ളികളിലേയും, ലോഡ്ജുകളിലേയും, സ്‌കൂളുകളിലേയും മൂത്ര വിസര്‍ജ്യങ്ങള്‍ ഈ ഓവു ചാലിലേക്കാണ് തുറന്നു വിട്ടിരിക്കുന്നത്.

ജനരോഷത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇവര്‍ക്ക് നോട്ടീസ് കൊടുത്തെങ്കിലും അവര്‍ അത് അവഗണിച്ചതിനാലാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയതും ഓവ്ചാല്‍ അടച്ചതും.

Share news
error: Content is protected !!
Scroll to Top