മലയാളസര്‍വകലാശാല വള്ളത്തോള്‍ സ്മാരക പ്രഭാഷണം തിരുവനന്തപുരത്ത്.

Untitled-1 copyമലയാളസര്‍വകലാശാലയുടെ വള്ളത്തോള്‍ സ്മാരക പ്രഭാഷണം സെപ്തംബര്‍ 18 നു തിരുവനന്തപുരം വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മണിക്ക് സംഘടിപ്പിക്കുന്നു.

സര്‍വകലാശാല നടത്തുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ ആദ്യ പ്രഭാഷണമാണിത്. ആംഗലേയ കവിതയുടെ സ്വാധീനം മലയാള കവിതയില്‍- തെരഞ്ഞെടുത്ത ആധുനിക മലയാള കവികളെ അടിസ്ഥാനമാക്കി സ്വത്വബോധത്തിന്റെ ആവിഷ്‌ക്കാരത്തേപ്പറ്റി ഒരന്വേഷണം എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബി. ഹൃദയകുമാരിയാണ് വള്ളത്തോള്‍ സ്മാരക പ്രഭാഷണം നടത്തുന്നത്.

സര്‍വകലാശാലയുടെ എഴുത്തച്ഛന്‍ പ്രഭാഷണം ഒക്‌ടോബര്‍ 30 ന് പ്രൊഫസര്‍ ഗണേഷ് ദെവിയും. ചന്തുമേനോന്‍ സ്മാരക പ്രഭാഷണം ഡിസംബര്‍ 5ന് ഡോ. പി.കെ. രാജശേഖരനും നടത്തുന്നതാണ്. ഇവ അക്ഷരം കാമ്പസിലായിരിക്കും.

Share news
error: Content is protected !!
Scroll to Top