മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് താല്‍പര്യം ചെറുപ്പക്കാരികളെ; നടി സൂഹാസിനി.

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളായ മമ്മുട്ടിക്കും മോഹന്‍ലാലിനും താല്പര്യം ചെറുപ്പകാരികളായ നടിമാരോടാണെന്ന് തെന്നിന്ത്യന്‍ താരം സുഹാസിനി. താന്‍ വിവാഹം കഴിച്ച ശേഷം തന്നെ നായികയാക്കാന്‍ ഇവര്‍ രണ്ടുപേരും സമ്മതിച്ചിരുന്നില്ലെന്നും സുഹാസിനി പറഞ്ഞു.

മലയാളത്തില്‍ മമ്മുട്ടിയോടും മോഹന്‍ ലാലിനോടും തനിക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിവാഹം കഴിച്ചതിനാല്‍ തന്നെ ഇവര്‍ നായികയാക്കുന്നത് തടയുകയായിരുന്നെന്ന് സുഹാസിന് തുറന്നടിച്ചു.

എന്നാല്‍ കന്നഡയിലെയും തെലുങ്കിലെയും സൂപ്പര്‍സ്റ്റാറായിരുന്ന വിഷ്ണുവര്‍ദ്ധന്‍ മലയാളത്തിലെ സ്ൂപ്പര്‍ സ്റ്റാറുകളെ പോലെയായിരുന്നില്ലെന്നും തങ്ങള്‍ തമ്മില്‍ കെമിസ്ട്രി വര്‍ക്കായിരുന്നു വെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നതായും സുഹാസിനി പറഞ്ഞു.

മലയാള സിനിമയില്‍ ബോളിവുഡില്‍ നിന്നും മറ്റ് അന്യഭാഷകളില്‍ നിന്നും നായികമാരെ കൊണ്ടു വരുന്നത് നിര്‍ത്തണമെന്നും ഭാഷയറിയുന്നവര്‍ അഭിനയിച്ചാലെ സിനിമ നന്നാവു എന്നു സുഹാസിനി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top