തിരൂര്‍ നവംബര്‍ ഒന്നിന് തിരൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന മലയാളം സര്‍വകലാശാല അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണകേന്ദ്രമായിരിക്കുമെന്ന് ചീഫ് സക്രട്ടറിയും സര്‍വകലാശാല സ്‌പെഷ്യല്‍ ഓഫീസറുമായ കെ ജയകുമാര്‍.
തിരൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്ന സര്‍വകലാശാല ഉദ്ഘാടന സ്വാഗതസംഘയോഗത്തിലാണ് ഇക്കാര്യമറിയിച്ചത്
.
കേരളകലകള്‍,നാടോടി കഌസിക്കല്‍ കലാരൂപങ്ങള്‍,മാപ്പിള കലകള്‍,മാപ്പിള സാഹിത്യം, ചിത്രകലകള്‍, ചരിത്ര-സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയില്‍ ഗവേഷണ സൗകര്യമൊരുക്കും.താളിയോലകള്‍, കയ്യെഴുത്ത് പ്രതികള്‍ എന്നിവ സംരക്ഷിക്കാന്‍ ഹെറിറ്റേജ് മ്യൂസിയം ഒരുക്കും.
സര്‍വകലാശാലക്ക് എംടി ,സി രാധാകൃഷ്ണന്‍, എംഎം ബഷീര്‍ തുടങിയവരുള്‍പ്പെട്ട 26 അംഗ ഉപദേശകസമിതിയുമുണ്ടാകും



