മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു.

ഒമാന്‍:: സോഹാറിനുസമീപം ലിവാ അസ്രാറില്‍ വാഹിദ് അല്‍ ബുറൈമി അല്‍ ഖദ്ര ഹോട്ടലിലെ ജീവനക്കാരനായ എടപ്പാള്‍ ടൗണില്‍ ജമാ അത്ത് പള്ളിക്ക് സമീപം പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ മുത്തുവിന്റെ മകന്‍ ഹനീഫ്(36)നിര്യാതനായി.

കഴിഞ്ഞദിവസം രാവിലെ മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉണര്‍ന്നിട്ടും ഹനീഫ് എഴുനേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഹനീഫിനെ ബോധമില്ലാതെ കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹനീഫിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ ഒമാന്‍ കേരള മുസ്ലിം അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.

ഭാര്യ: റാബിയ. മക്കള്‍: രംഷിധ, ആഷിക്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top