മലപ്പുറം ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദേശം

മലപ്പുറം: സംസ്ഥാനത്ത് ജൂലൈ 11 നും 12 നും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു. തീരപ്രദേശത്ത് കാറ്റിന്റെ ശക്തി വര്‍ധിക്കാനിടയുള്ളതിനാല്‍ മത്സ്യ ബന്ധനത്തിന് പോകരുത്. അടിയന്തര സാഹചര്യം നേരിടാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുഴകള്‍ മുറിച്ചുകടക്കുക, കുളിക്കാനിറങ്ങുക, തോണിയാത്ര, ബലിതര്‍പ്പണത്തിനും മറ്റ് ആചാരപരമായ കാര്യങ്ങള്‍ക്കും പുഴയിലും കടലിലും ഇറങ്ങുക, പുഴയോരത്തും കടലോരത്തും താമസിക്കുന്നവര്‍ കുട്ടികളെ അലക്ഷ്യമായി പുറത്തയക്കുക, ബോട്ടിലുള്ള ഉല്ലാസയാത്രകള്‍ എന്നിവ ഒഴിവാക്കണം. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും നിതാന്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top