മന്ത്രി അബ്ദുറബ്ബിന്റെ മകന് പാസ്‌പോര്‍ട്ട് നിഷേധിച്ചതായി പരാതി

പരപ്പനങ്ങാടി: വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബിന്റെ മകന്‍ ഇസാസ് നഹയുടെ പാസ്‌പോര്‍ട്ട് എന്‍ക്വയറിയില്‍ പരപ്പനങ്ങാടിയില്‍ സ്ഥിരതാമസക്കാരനല്ലെന്ന കാരണം പറഞ്ഞ് മടക്കിയതായി പരാതി. അന്വേഷണം നടത്തിയ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് പരാതിനല്‍കി. ഇതെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.

ഇസാസ് നഹ ഹൈദരബാദ് ഐഐടിയിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

എന്നാല്‍ ഇതെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ പാസ്‌പോര്‍ട്ട് എന്‍ക്വയറിയുടെ നടപടിക്രമമനുസരിച്ച് ആളെ നേരിട്ട് കണ്ട് ഒപ്പുവാങ്ങണം എന്നാണ്. മെയ്മാസം 16-ാം തിയ്യതി വന്ന രേഖകള്‍ ഇസാസിനെ നേരില്‍ കാണുന്നതിനും ഒപ്പു ശേഖരിക്കുന്നതിനുമായി സ്റ്റേഷനില്‍ വെച്ച് രണ്ടരമാസം കഴിഞ്ഞ് ജൂലൈ 27 നാണ് മടക്കിയത്. ഇയാളെ നിരവധി തവണ വീട്ടില്‍ അന്വേഷിച്ചിട്ടും കാണാത്തതിനാലാണ് ഹൈദരാബാദില്‍ പഠിക്കുന്ന കാരണത്താല്‍ മടക്കിയത് . സാധരണ പരമാവധി രണ്ടാഴ്ചവയെ ഈ രേഖകള്‍ കൈവശം വെക്കാറൊള്ളു എന്നാണ് പോലീസ് പറയുന്നത്.

Share news
error: Content is protected !!
Scroll to Top