ഷാരൂഖ് ഖാനെ എന്നും ഞാന്‍ ചുംബിക്കാറുണ്ട്; ദീപിക് പദ്‌ക്കോണ്‍

ഷാരൂഖ് ഖാനെ എന്നും ഞാന്‍ ചുംബിക്കാറുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താര ഹോട്ട് സുന്ദരി ദീപികാ പദ്‌ക്കോണ്‍ ആണ്. ഷാരൂഖും ദീപികയും പ്രധാന വേഷത്തില്‍ എത്തുന്ന ചെന്നൈ എക്‌സ്പ്രസ്സ് എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിക്കിടയിലാണ് ദീപിക ഇങ്ങനെ പറഞ്ഞത്. ചെന്നൈ എക്‌സ്പ്രസ്സിലെ താരങ്ങളും പ്രേക്ഷകരും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വിരുന്നിനിടയിലാണ് ദീപിക ഇങ്ങനെ വെളിപ്പെടുത്തിയത്.

ബോളിവുഡില്‍ പരസ്പര സൗഹൃദത്തിന്റെ സന്തോഷത്തിന്റെയും പങ്ക് വെക്കലായി സമ്മാനങ്ങള്‍ കൈമാറുക എന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഷാരൂഖ് ഖാന്‍ ഇക്കാര്യത്തില്‍ നിന്ന് വിപിന്നനായിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സമ്മാനങ്ങളോ മറ്റോ നല്‍കി സ്‌നേഹം പിടിച്ചു പറ്റാന്‍ ഖാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.എന്നാല്‍ ആര്‍ക്കും സമ്മാനം നല്‍കാത്ത ഖാന്‍ ഈ ചടങ്ങില്‍ ദീപികക്ക് ഒരു സമ്മാനവുമായാണ് എത്തിയത്. അതൊരു ചെറിയ കളിപ്പാട്ടമായിരുന്നു. ഏതായാലും ഖാനിന്റെ ഈ സമ്മാനം ദീപികയെ ശരിക്കും ഞെട്ടിച്ചു. ആദ്യമായി ഷാരൂഖ് ഖാന്‍ നല്‍കിയ സമ്മാനത്തിന് പകരം എന്ത് നല്‍കുമെന്ന് ചിന്തിച്ചിരിക്കുമ്പോളാണ് ഒരു ആരാധിക സമ്മാനമായി തിരികെ ഒരു ചുംബനം നല്‍കികൂടെ എന്ന് ദീപികയോട് ചോദിച്ചത്. എന്നാല്‍ താന്‍ എന്നും ഷാരൂഖിനെ ചുംബിക്കാറുണ്ടായിരുന്നു എന്നാണ് ഇതിന് മറുപടിയായി ദീപിക പറഞ്ഞത്. ഇക്കാര്യം ചിത്രം കാണുമ്പോള്‍ മനസ്സിലാകുമെന്നും ദീപിക പറഞ്ഞു. സമ്മാനമായി എന്ത് നല്‍കിയാലും അവയെല്ലാം ഷാരൂഖിന് ഉണ്ടാവുമെന്നും അത്‌കൊണ്ടുതന്നെ മറ്റുള്ളവര്‍ നല്‍കുന്നതില്‍ കൂടുതല്‍ സ്‌നേഹവും സന്തോഷവും നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ദീപിക വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top