മഞ്ജുവാര്യര്‍ തിരിച്ചെത്തുന്നു അമിതാഭ് ബച്ചനൊപ്പം

ലയാള സിനിമയുടെ പെണ്‍വസന്തം മഞ്ജുവാര്യര്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ്ബിക്കൊപ്പം. പതിനാല് വര്‍ഷത്തിനുശേഷമുള്ള മഞ്ജുവാര്യരുടെ തിരിച്ചുവരവ് ഒരു പരസ്യ ചിത്രത്തിലൂടെയാണ്. ക്ലല്യാണ്‍ ജ്വല്ലറിക്കായി നാല് ഭാഷകളിലായി തയ്യാറാക്കുന്ന ഈ പരസ്യ ചിത്രം ഗോവയില്‍ വെച്ചാണ് ചിത്രീകരിക്കുക. ഈ മാസം 28,29 തിയ്യതികളിലാണ് ചിത്രീകരണം നടക്കുക എന്ന് പരസ്യ ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ വ്യക്തമക്കി.

കേരള സ്‌കൂള്‍ കലോത്സവത്തിന്റെ നൃത്തവേദിയില്‍ നിന്ന് സിനിമാലോകത്തേക്ക് പ്രവേശിച്ച മഞ്ജുവാര്യര്‍ 90 കളില്‍ മലയാള സിനിമയുടെ കരുത്തുറ്റ സാനിധ്യായിരുന്നു.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ മഞ്ജു പിന്നീട് സല്ലാപം, ഈപുഴയുകടന്ന്, കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത്, ആറാംതമ്പുരാന്‍, പത്രം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് മാലയാളിയെ സാക്ഷ്യപ്പെടുത്തി.

കന്മദം, കണ്ണെഴുതിപ്പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ മഞ്ജുവിനുമാത്രം സ്വന്തമായിരുന്നു. പിന്നീട ദിലീപുമായുള്ള വിവാഹ ബന്ധത്തിലൂടെ മഞ്ജു സിനിമാ അഭിനയം നിര്‍ത്തുകയായിരുന്നു.

മാസങ്ങളിലായ് ഓണ്‍ലൈന്‍ കോളങ്ങളില്‍ നിറയുന്ന മഞ്ജു ദിലീപ് വിവാഹമോചന വാര്‍ത്തകള്‍ സജീവമായ സമയത്താണ് മഞ്ജുനവാര്യര്‍ പരസ്യ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നത്. ഇത് മഞ്ജുവിന്റെ സിനിമാ ലോകത്തേക്കുള്ള തിരിച്ചുവരവുതന്നെയാണെന്നാണ് കരുതപ്പെടുന്നത്.

Share news
error: Content is protected !!
Scroll to Top