സ്വര്‍ണത്തിന് വീണ്ടും വിലയിടിവ്; പവന് 520 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 520 രൂപ കുറഞ്ഞ് 20,400 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 2,550 രൂപയായി. രാജ്യാന്തര സ്വര്‍ണ വിപണിയിലെ തകര്‍ച്ചയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില കഴിഞ്ഞ ദിവസം രണ്ടര ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

ആഗോളതലത്തില്‍ ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നത് കൂടുതല്‍ നിക്ഷേപകരെ ഡോളറിലേക്ക് ആകര്‍ക്കുന്നതാണ് സ്വര്‍ണ നിക്ഷേപകരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുറയാന്‍ കാരണം.

Share news
error: Content is protected !!
Scroll to Top