മക്കളെ പെറ്റുക്കൂട്ടുന്നത് ബലാത്സംഗംങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു; നടി പ്രവീണ

ബലാത്സംഗങ്ങള്‍ വര്‍ദ്ധിക്കുന്നത് ജനസംഖ്യാ വര്‍ദ്ധനവ് കൊണ്ടാണെന്ന് നടി പ്രവീണ. വിദ്യഭ്യാസമില്ലാത്ത അച്ഛനമ്മമാര്‍ തങ്ങളുടെ സാമ്പത്തിക പരിമിധി കണക്കിലെടുക്കാതെ മക്കളെ പെറ്റു കൂട്ടുകയാണെന്നും അവര്‍ വളര്‍ന്നു വരുമ്പോള്‍ കൊലപാതകികളും ബലാത്സംഗ വീരന്‍മാരുമായി മാറുകയാണെന്നും പ്രവീണ പറഞ്ഞു. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയെന്ന നിലയില്‍ ഇന്നത്തെ സാമൂഹിക സാഹചര്യങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ഒരു മലയാളം ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തിലെ ചോദ്യത്തിനുള്ള മറുപടിയായണ് പ്രവീണ ഇങ്ങനെ പ്രതികരിച്ചത്.

ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അവരെ നല്ല വിദ്യഭ്യാസം നല്‍കി നല്ല രീതിയില്‍ വളര്‍ത്താനാകുമെന്നും അവര്‍ പറഞ്ഞു. ഡ്രൈവറുടെ കൂടെ തന്റെ മകളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാന്‍ തനിക്ക് ഭയമാണെന്നും താന്‍ ഒറ്റക്ക് ഡ്രൈവ് ചെയ്താണ് മകളെ സ്‌കൂളില്‍ വിടുന്നതെന്നും പ്രവീണ പറഞ്ഞു.

നിയമങ്ങള്‍ ശക്തമാക്കുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാനും കഴിയണമെന്നും പ്രവീണ തുറന്നടിച്ചു.

Share news
error: Content is protected !!
Scroll to Top