Section

malabari-logo-mobile

സ്മാര്‍ട് വൈദ്യുതി മീറ്റര്‍ പദ്ധതി 2016ല്‍ പൂര്‍ത്തിയാവും

HIGHLIGHTS : ദോഹ: രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അത്യാധുനിക സ്മാര്‍ട്

ദോഹ: രാജ്യത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും അത്യാധുനിക സ്മാര്‍ട് വെദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുവാനായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹറമ) നടപ്പാക്കുന്ന പദ്ധതി 2016 ല്‍ പൂര്‍ത്തിയാവും.. ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍ കടക്കാതെ തന്നെ കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് വെദ്യുത ഉപഭോഗം കണക്കാക്കാന്‍ കഴിയുന്നവയാണ് ഈ ആധുനിക ഡിജിറ്റല്‍ സ്മാര്‍ട് മീറ്ററുകള്‍. ഇത്തരത്തിലുള്ള ആദ്യ മീറ്ററുകള്‍ അല്‍സദ്ദ് പ്രദേശത്ത ഒരു കെട്ടിടത്തില്‍ അടുത്ത കാലത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഈ മീറ്ററുകളുടെ കണ്‍ട്രോള്‍ റൂം താത്ക്കാലികമായി ഹിലാലിലെ കഹറമ കസ്റ്റമര്‍ കെയര്‍ സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉപയോഗം കൃത്യമായി രേഖപ്പെടുത്താന്‍ ലോകത്ത് ഇപ്പോള്‍ നിലവിലുള്ള ഏറ്റവും പുതിയ റിമോട്ട് സെന്‍സിംഗ് സാങ്കേതിക വിദ്യയാണ് ഈ മീറ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മിറ്ററുകള്‍ സ്ഥാപിക്കുന്നതോടെ യഥാര്‍ഥ ഉപഭോഗത്തിന് മാത്രം ഉപഭോക്താവ് ബില്ലടച്ചാല്‍ മതിയാകും.
മീറ്റര്‍ റീഡിംഗ് എടുക്കാന്‍ റീഡര്‍മാര്‍ വേണ്ട എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഉപഭോക്താവിന്റെ കൃത്യമായ വൈദ്യുതി ഉപഭോഗം തത്സമയം സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമില്‍ എത്തുമെന്നതിനാല്‍ ഉടന്‍ തന്നെ ബില്ല് നല്‍കാന്‍ കഴിയും.  ഇതിലൂടെ കഹറമയ്ക്ക് വന്‍തുക ലാഭിക്കാനും ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വകാര്യത സൂക്ഷിക്കാനും കഴിയും. വൈദ്യുതിയുടെ ഉപഭോഗം നിയന്ത്രിക്കാനും ഈ മീറ്ററുകള്‍ മുഖേനെ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന കഹറമയുടെ നയത്തിന്റെ ഭാഗമായാണ് സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത്. പഴയമീറ്ററുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!