മംഗള്‍യാന്‍ കാര്‍ട്ടൂണ്‍; ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു

cartoonന്യൂയോര്‍ക്ക്: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാനെ അധിക്ഷേപിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു. ഇന്ത്യക്കാരുടെ വികാരത്തെ വ്രണ പ്പെടുത്താനായിരുന്നില്ല കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതെന്ന് പത്രം വ്യക്തമാക്കി.
കാര്‍ട്ടൂണ്‍ വിവാദമായ സഹചര്യത്തിലാണ് അധികൃതര്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കാര്‍ട്ടൂണിന്റെ പേരില്‍ പരാതിയുമായി നിരവധിപേര്‍ രംഗത്തെത്തിയതോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top