ഭാര്യയെ തീ കൊളുത്തിക്കൊന്ന കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു.

പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് തിരൂര്‍ മംഗലം സ്വദേശിനി ദിവ്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിക്കൊന്നു എന്ന കേസിലെ പ്രതിയായ രതീഷിനെ ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു.

ഇന്ന് വൈകീട്ട് 4.30 മണിയോടെയാണ് ഇയാളുമായി പോലീസ് സംഭവസ്ഥലത്തെത്തിയത്.

താനൂര്‍ സിഐ എന്‍പി സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെളുപ്പ് നടത്തിയത്. ഇന്ന് രാവിലെ കസ്റ്റഡിയില്‍ വാങ്ങിയ രതീഷിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി നാളെ തിരികെ ജയിലിലേക്കയക്കും.

Share news
error: Content is protected !!
Scroll to Top