പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം വയസ്സ് 18 തന്നെ

ദില്ലി: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 വയസ്സായി നിലനിര്‍ത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.നേരത്തെ പ്രായപരിധി 16 വയസ്സാക്കി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.ദി്ല്ലി കൂട്ടമാനഭംഗത്തിന്റെ പാശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അവതരിപ്പിക്കുന്ന ബില്ലിലാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തുക.

ഇന്ന് രാവിലെ നടന്ന സര്‍വ്വകക്ഷിയോഗത്തില്‍ ഈ വിഷയം ഉയര്‍ന്ന് വരികയും തീരുമാനമാകാതെ പിരഞ്ഞെങ്കിലും പിന്നീട് സഭയിലെ അംഗങ്ങളായ നിയമവിദഗ്ധരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പ്രായത്തിന്റെ കാര്യത്തില്‍ ഭേദഗതി വേണ്ടെന്ന് തീരുമാനമെടുത്തത്.

ജസ്റ്റീസ് വര്‍മ്മ കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ബലാത്സംഗ വിരുദ്ധ ഭേദഗതി ബില്ല് നാളെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചേക്കും.

 

Share news
error: Content is protected !!
Scroll to Top