Section

malabari-logo-mobile

മന്ത്രി കെ ബാബുവിനെതിരെ 100 കോടിയുടെ അഴിമതി ആരോപണം.

HIGHLIGHTS : തിരു: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ 100 കോടിയുടെ

തിരു: എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ 100 കോടിയുടെ അഴിമതി ആരോപണം. മദ്യ കമ്പനികളിന്‍ നിന്നും കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ബജറ്റ് ചര്‍ച്ചക്കിടെ നിയമസഭയില്‍ ബാബു എം പാലിശ്ശേരി എംഎല്‍എയാണ് രേഖാമൂലം ആരോപണം ഉന്നയിച്ചത്.

എന്നാല്‍ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് കെ ബാബു പ്രതികരിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ബാബു ആവശ്യപ്പെട്ടു.

sameeksha-malabarinews

വില നിശ്ചയിക്കാന്‍ മദ്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് തുക കൈപ്പറ്റിയതെന്നും ദുബായില്‍ വെച്ച് ഈ തുക കൈമാറിയെന്നും മദ്യ വ്യവസായി വിജയ് മല്യ ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബാബു എം പാലിശേരി ആവശ്യപ്പെട്ടു.

കൂടാതെ മുഖ്യമന്ത്രിയുടെ ഉപദേശകന്‍ ഷാഫി മേതത്തറിന് തുക കൈമാറിയെന്നും ബാബു എം പാലിശ്ശേരി ആരോപിച്ചു. സര്‍ക്കാരിന് ഈയിനത്തില്‍ 40 കോടി രൂപ നഷ്ടമുണ്ടായെന്നും അദേഹം പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!