Section

malabari-logo-mobile

ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുത്; സുപ്രീംകോടതി.

HIGHLIGHTS : ദില്ലി: നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച

ദില്ലി: നാവികരെ തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍ഷീനിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി. ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീംകോതി ഉത്തരവിട്ടു.

ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. ഏപ്രില്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

sameeksha-malabarinews

രണ്ടാം തവണയാണ് ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വട്ടു പോകരുതെന്ന് കോടതി ഉത്തരവിടുന്നത്. നേരത്തെ ഈ മാസം 18 വരെ രാജ്യം വിട്ടുപോകരുതെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.

എന്നാല്‍ ഇതിനിടെ സ്ഥാനപതിക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇന്ത്യക്കാണെന്ന് കാണിച്ച് ഇറ്റലി പ്രധാനമന്ത്രിക്ക് കത്തയച്ചു.

നാവികരെ ഇന്ത്യയില്‍ തിരിച്ചു കൊണ്ടുവരില്ലെന്നും പ്രശ്‌നം പരിഹരിക്കേണ്ടത് അന്താരാഷ്ട്ര കോടതിയാണെന്നാണ് ഇറ്റലിയുടെ നിലപാട്. കൂടാതെ ഇറ്റാലിയന്‍ സ്ഥാനപതിക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തന്നതിനും ഇന്ത്യക്ക് അധികാരമില്ലെന്ന് ഇറ്റലി പ്രതികരിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!