ഫഹദും റീമയും ഹൗസ്‌ബോട്ടില്‍

ആന്‍ഡ്രിയയുമായുള്ള പ്രണയം തകര്‍ന്നതോടെ ഫഹദ് റീമയോടൊപ്പം കൂടി എന്ന് നിങ്ങള്‍ കരുതിയോ…? അതോ റീമ ആഷിക്കിനെ വിട്ട് ഫഹദിലൊപ്പം പോയി എന്നോ..? എന്നാല്‍ ഇങ്ങനെയൊക്കെ വിചാരിച്ചാല്‍ നിങ്ങള്‍ക്കുതെറ്റി. ഫഹദ് ഫാസിലും റീമ കല്ലിങ്കലും ഒന്നിച്ചഭിനയിക്കാന്‍ പോകുന്ന പുതിയ ചിത്രമാണ് ‘ഹൗസ്‌ബോട്ട’്.

നവാഗതനായ സൂരജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൗസ്‌ബോട്ടില്‍ സഞ്ചരിക്കുന്ന ഒരു സംഘത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫഹദിനും റീമയ്ക്കും പുറമെ സിനിമ കമ്പനിയിലെ നായകന്‍ ബദരിനാഥും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുകയാണെന്നും സ്‌ക്രിപ്റ്റിന്റെ അവസാന വട്ട ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുയാണെന്നും സംവിധായകന്‍ പറഞ്ഞു.

22 ഫീമെയില്‍ കോട്ടയം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദും റീമയും ഒന്നിക്കുന്ന ഹൗസ്‌ബോട്ടും ഒരു തകര്‍പ്പന്‍ പടമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരുടേയും ആരാധകര്‍.

Share news
error: Content is protected !!
Scroll to Top