Section

malabari-logo-mobile

മൊകോക നിയമം ചുമത്തി; ശ്രീ വീണ്ടും തിഹാറിലേക്ക്

HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്

ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ മൊകോക നിയമം ചുമത്തി. ദില്ലി പോലീസാണ് നിയമം ചുമത്തിയത് . കേസില്‍ അധോലോക ബന്ധം ഉള്ളതിനാലാണ് ഈ നിയമം ചുമത്തിയത്. മകാകോ കോടതിയുടെ ചുമതലയുള്ള ജസ്റ്റിസ് സഞ്ജീവ് ജയിന്റേതാണ് ഉത്തരവ്. ശ്രീശാന്തിനെ വീണ്ടും 14 ദിവസത്തേക്ക് ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐപിഎല്‍ വാതുവെപ്പ് ആസൂത്രിത കുറ്റകൃത്യമാണെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി.  വാതുവെപ്പില്‍ ഛോട്ട ഷക്കീലിനും ദാവൂദ് ഇബ്രാഹീമിനും പങ്കെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. ഇത് തെളിയിക്കുന്ന ചില തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കി.

ഇതേ തുടര്‍ന്ന് ശ്രീശാന്തിന്റെ ജാമ്യം വൈകും. കൂടാതെ വാതുവെപ്പ് കേസ് വിചാരണ പ്രതേ്യക കോടതിയിലേക്ക് മാറ്റും. കേസിലെ മറ്റ് അഞ്ചുപെരുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി.

sameeksha-malabarinews

പോലീസ് കസ്റ്റഡിയില്‍ കഴിയുന്നതിന് മതിയായ കാരണം ബോധിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ കേസ് ചുമത്തിയത്.

ചൊവ്വാഴ്ച മുതല്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ശ്രീശാന്തിനെ കഴിഞ്ഞ ദിവസം വിഐപി വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!