ഫയ്‌സ്ബുക്ക് അധിപന്‍ സൂക്കര്‍ ബെര്‍ഗ് വിവാഹിതനായി

ന്യൂയോര്‍ക്ക് : ലോകത്തെ ഒന്നാംനിര സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫെയ്‌സ് ബുക്കിന്റെ അധിപന്‍ സൂക്കര്‍ ബര്‍ഗ് വിവാഹിതനായി. ദീര്‍ഘ കാല പ്രണയിനിയായ 27 കാരി പ്രസില്ല ചാന്‍ ആണ് വധു.

മെയ് 19 ന് കാലി ഫോര്‍ണിയയിലെ സൂക്കര്‍ ബര്‍ഗിന്റെ വസതിയില്‍ വച്ചായിരുന്നു വിവാഹം. ഫയ്‌സ്ബുക്കിന്റെ ഓഹരികള്‍ വിപണിയിലെത്തിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് അദേഹം വിവാഹത്തിന് തെരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ കണ്ടുമുട്ടിയ ചാനും സൂക്കര്‍ ബര്‍ഗും 9 വര്‍ഷമായി പ്രണയത്തിലാണ്.

100 ഓളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിനെത്തിയവര്‍ ആദ്യം കരുതിയത് ചാനിന് ബിരുദം ലഭിച്ചതിന്റെ പാര്‍ട്ടിയായിരിക്കുമെന്നാണ്. പിന്നീടാണ് കാര്യം മനസിലായത്. ഫെയ്‌സ്ബക്കില്‍ വിവാഹ ഫോട്ടോ അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം 4 ലക്ഷം ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top