തിരു : ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷാ ഫലവും വിഎച്ച്എസ്ഇ രണ്ടാം വര്‍ഷ പരീക്ഷാഫലവും ഇന്ന് പ്രസിദ്ധീകരിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പിആര്‍ ചേമ്പറില്‍ ഉച്ചയ്ക്ക് 12 ന് വിദ്യഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ഒദ്യോഗികമായി ഫലം പ്രസിദ്ധീകരണത്തിന് നല്‍കും.
www.kerala.gov.in, www.dhsekerala.gov.in, www.results.nic.in,www.cdit.org എന്നീ വെബ് സൈറ്റുകളില്‍ ഫലം ലഭിക്കും.
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം എസ്എംഎസ് വഴി അറിയുന്നതിനുള്ള സംവിധാനം കേരള സ്റ്റേറ്റ് ഐടി മിഷന് ഒരുക്കിയിട്ടുണ്ട്. ഇതിനായി hse<space>registernumber എന്ന് ടൈപ്പ് ചെയ്ത് 537252 ലേക്ക്് മെസേജ് അയക്കണം വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലവും സ്കൂളുകള്‍ക്ക് തങ്ങളുടെ മുഴുവന്‍ വദ്യാര്ത്ഥികളുടെയും ഫലവും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.
സിറ്റിസണ്‍ കോള്‍സെന്റര്‍ നമ്പറുകള്‍ – ബിഎസ്എന്‍എല്‍ ലാന്റ് ലൈനില്‍ – 155300, ബിഎസ്എന്‍എല്‍ മൊബൈല്‍ 0471-155300, മറ്റ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍- 0471- 2335523, 0471- 2115054, 0471-2115058




