പ്രോഗ്രാം മാനേജര്‍ ഒഴിവ്

ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പാക്കുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജര്‍മാരെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ എം.ബി.എ/എം.എസ്.ഡബ്ള്‍യു/ ബി.ടെക്ക്/ ബി.എസ്.സി (അഗ്രികള്‍ച്ചര്‍) നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 26നും 35നും മധ്യേ. യോഗ്യതയുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അപേക്ഷിക്കാം. ഗവണ്‍മെന്റ് ജീവനക്കാരല്ലാത്തവര്‍ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 400 രൂപയുടെ ഡി.ഡി നല്‍കണം. ഓണ്‍ലൈന്‍ ടെസ്റ്റ്, പ്രസന്റേഷന്‍, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഓപണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് 25,000 (കണ്‍സോളിഡേറ്റഡ്) പ്രതിമാസ ശമ്പളം ലഭിക്കും. അപേക്ഷ നല്‍കേണ്ട അവസാന തിയതി. ഡിസംബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് ssdp.kerala.gov.in.

 

Share news
error: Content is protected !!
Scroll to Top