റോഡ് സുരക്ഷാ സമിതിയില്‍ സന്നദ്ധ സംഘടന പ്രതിനിധികളെയും ഉള്‍പ്പെടുത്തണം

മലപ്പുറം : റോഡ് സേഫ്റ്റി അതോറിറ്റി കമ്മിറ്റിയില്‍ സന്നദ്ധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി കാര്യക്ഷമമാക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ( റാഫ്) ജില്ലാതലയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞാലന്‍ വെന്നിയൂര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. റാഫ് പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ പ്രകാശനം ജനുവരി 30 ന് നടത്താനും തീരുമാനിച്ചു.

സലാം പറവണ്ണ, ബീരാന്‍കുട്ടി അച്ചമ്പാട്ട്, പി.വി. ബദറുന്നീസ. മുരളി കെ കുണ്ടൂര്‍, സലീം വടക്കന്‍, എം.പി. അബ്ദുള്ള, ജാഫര്‍ വട്ടോളി, ഇ. മുഹമ്മദ് ഷാഫി, എം. പി. നാസര്‍, ജില്ലാ സെക്രട്ടറി രവി, ബീരാന്‍ ചെമ്മുക്കന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top