പൂനെയില്‍ ബസ്സപകടം ; 23 മരണം

പൂനെ: പൂനെയില്‍ ബസ്സ് അപകടത്തില്‍ പെട്ട് 23 പേര്‍ മരിച്ചു. മുംബൈ- പൂനെ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ്സിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍മാറ്റാന്‍ ബസ്സ്് റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ അമിതവേഗതയില്‍വന്ന ട്രക്ക് ബസ്സില്‍ ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ്സിലുണ്ടായിരുന്ന കൂടുതല്‍പേരും പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ചവര്‍ യെര്‍വാദ സ്വദേശികളാണ്.

 

Share news
error: Content is protected !!
Scroll to Top