പുത്തന്‍പീടിക റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് 2കോടി രുപ.

പരപ്പനങ്ങാടി : പതിറ്റാണ്ട് കാലം പിന്നിട്ട ജനകീയ ഇടപെടലിന് ശുഭകരമായ പര്യവസാന മേകി പുത്തന്‍പീടിക റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് പദ്ധതി ചുകപ്പ് നാടയില്‍ നിന്ന് ഒഴിവാകുന്നു. റെയില്‍വേ നല്‍കിയ രണ്ടുകോടി രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയ പുത്തന്‍പീടിക റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് നിര്‍മാണത്തിന് ഫണ്ട് സമാഹരണം തടസ്സമായ തോടെയാണ് പദ്ധതി ഇതുവരെ നടക്കാതിരുന്നത്.

മണ്ഡലം എംഎല്‍എയും സംസ്ഥാന വിദ്യഭ്യാസ മന്ത്രി കൂടിയായ പികെ അബ്ദുറബ്ബാണ് ഗതാഗത രംഗത്ത് നാടിന് ഏറെ ഗുണം ചെയ്യുന്ന പദ്ധതിക്ക് ഫണ്ട് കൈമാറാന്‍ തീരുമാനിച്ചത്. പികെ അബ്ദുറബ്ബ് പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്ന് വന്നത്.

 

Share news
error: Content is protected !!
Scroll to Top