പരപ്പനങ്ങാടിയില്‍ ബസ്സില്‍ പോക്കറ്റടി; പിടിയിലായത് സുഹൃത്തെന്ന് പോലീസ്

പരപ്പനങ്ങാടി: ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് തിരൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വന്ന ബസ്സില്‍ നിന്ന് ആളിറങ്ങുന്ന സമയത്ത് പോക്കറ്റടി നടന്നത്. ഉടനെ പണം നഷ്ടപ്പെട്ടയാള്‍ ബഹളം വെച്ചതിനെ തുടര്‍്ന്ന് യാത്രക്കാരും നാട്ടുകരും ബസ്സില്‍ നിന്നറങ്ങി അസ്വാഭാവികമായി പെരുമാറിയ ആളുടെ പിന്നാലെ ഓടുകയായിരുന്നു. പിന്നീട് റെയില്‍വേ ലൈനിന് സമീപത്ത് ചാമ്പ്രയില്‍ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കാന്‍ തയ്യാറായില്ല. പരപ്പനങ്ങാടി ജംങ്ഷനില്‍ നിന്ന് റെയില്‍വേ ഗേറ്റിന് അടുത്തേക്കുള്ള കുറുക്ക് വഴിയിലൂടെ മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടെന്നും അയാളാണ് പോക്കറ്റടിച്ചതെന്നും പറയപ്പെടുന്നു. ഏതായാലും നാട്ടുകാര്‍ പിടികൂടിയ ആളെ ‘ചെറുതായി കൈകാര്യം’ ചെയ്ത് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസ് ഇയാളെ ചോദ്യം ചെയ്തതില്‍ ഇയാളുടെ അടുത്ത് നിന്ന് തൊണ്ടിമുതല്‍ കണ്ടെത്താനായില്ല. തുടര്‍ന്നുള്ള് അന്വേഷണത്തലും ഇയാള്‍ പോക്കറ്റടിക്കാരനല്ല എന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ പിന്നീട് താനൂരില്‍ നിന്ന് ബന്ധുക്കളെത്തി കൊണ്ടുപോയി.

മൂവായിരം രൂപയാണ് പോക്കറ്റടിക്കപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top