പരപ്പനങ്ങാടി ടോള്‍ സമരം ഇരുനൂറോളം പേര്‍ക്കെതിരെ കേസ്

പരപ്പനങ്ങാടി: റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ, ആക്ഷന്‍കൗണ്‍സില്‍, എസ് ഡി പി ഐ എന്നീ സംഘടനകളുടെ ഇരുനൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഹമ്മദ് റാഫി, വിനീഷ്, ബൈജു, തുടങ്ങി കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും എസ്ഡിപിഐ പ്രവര്‍ത്തകരായ സിറാജുള്‍പ്പെടെയുള്ള പതിനേഴ് പേര്‍ക്കെതിരെയും ആക്ഷന്‍ കൗണ്‍സിലിലുള്‍പ്പെട്ട നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.

പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, തുടങ്ങി നിരവധി ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആര്‍ഡിബിസിയുടെ ഉദ്യോഗസ്ഥര്‍

ഇരിക്കാന്‍ ഉപയോഗിച്ചിരുന്ന കസേരകളാണ് പൊതുമുതലായി കണക്കാക്കിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top