Section

malabari-logo-mobile

ശ്രീശാന്തിന് ജാമ്യം

HIGHLIGHTS : ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്...

ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്. ശ്രീശാന്തിനെതിരായ മകോകനിയമം നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെ 18 പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു.

50,000 രൂപയും രണ്ടുപേരുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം. ശ്രീശാന്തിനെതിരെ മകോക ചുമത്തിയ ഡല്‍ഹി പോലീസിനെ സാകേത് കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. കോടതിയില്‍ നിരത്തിയ വാദങ്ങളിലൊന്നും ശ്രീശാന്തിനെതിരായ വ്യക്തമായ തെളിവ് നല്‍കാന്‍ ഡല്‍ഹി പോലീസിന്റെ അഭിഭാഷകനായില്ല. കൂടാതെ ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ എന്നി അധോലോക നായകര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിലും പോലീസ് പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.

sameeksha-malabarinews

രാവിലെ 11 ന് ആരംഭിച്ച വാദം രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!