പരപ്പനങ്ങാടി ജങ്ഷനില്‍ കടകള്‍ പൊളിച്ചുമാറ്റാന്‍ നോട്ടീസ്.

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പയിനിങ്ങല്‍ ജങ്ഷനില്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് ഇറങ്ങി നില്‍കുന്ന കടകള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ജങ്ഷനില്‍ കടലുണ്ടിഭാഗത്തേക്ക് റോഡിന് പടിഞ്ഞാറ് വശത്തുള്ള പന്ത്രണ്ടോളം കടകളാണ് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജ്വല്ലറികളടക്കമുള്ള കടകള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ചമ്രവട്ടം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകിനിരിക്കുന്ന ഗതാഗത കുരിക്ക് കുറയ്ക്കുന്നതിനു വേണ്ടിയാണ് അധികൃതരുടെ ഈ നടപടി.

ചെട്ടിപ്പടിയിലും ഇത്തരത്തിലുള്ള കടകള്‍ക്ക് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top