പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് താഴെ കമ്പി വേലി ; അധികൃതര്‍ കണ്ണടക്കുന്നു.

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വെ മേല്‍പ്പാലത്തിന് കീഴിലൂടെ സ്വകാര്യ വ്യക്തി കമ്പി വേലി കെട്ടി നടത്തിയ പരസ്യ കയ്യേറ്റം അധികൃതര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു.

വിവാദങ്ങളൊഴിയാത്ത അവുക്കാദര്‍കുട്ടി നഹ റെയില്‍വേ മേല്‍പാലത്തിന്റെ താഴെ റെയില്‍ പാളത്തിന്റെ പടിഞ്ഞാറ് വശത്തായാണ് പാലത്തിന് കുറുകെ അഞ്ചഅടി പൊക്കത്തില്‍ മുള്ള് കമ്പിയും കരിങ്കല്ലിന്റെ കാലും ഉപയോഗിച്ച് വേലികെട്ടിയിരിക്കുന്നത്. സര്‍ക്കാര്‍ പാലത്തിനായി വില നല്‍കി വാങ്ങിയ ഭൂമിയിലാണ് ഈ പ്രവൃത്തി.

ടോള്‍ ബൂത്തിലെ പ്ലാസ്റ്റിക് കസേരകള്‍ നശിപ്പിച്ചു എന്നാരോപിച്ച് പിഡിപിപി വകുപ്പു പ്രകാരം കേസെടുക്കുന്ന പോലീസും അധികാരികളും വേലി നിര്‍മ്മിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതിനെതിരെ യാതൊരു നടപടിയും എടുക്കാത്തതിനാല്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.

 

Share news
error: Content is protected !!
Scroll to Top