പരപ്പനങ്ങാടിയില്‍ അഞ്ച് ലക്ഷത്തിന്റെ പാന്‍പരാഗ് വേട്ട

പരപ്പനങ്ങാടി: തീവണ്ടി മാര്‍ഗം എത്തിച്ച് അഞ്ച് ലക്ഷം രൂപയുടെ പാന്‍പരാഗ് അടക്കമുള്ള ലഹരി വസ്തുക്കള്‍ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് പിടി കൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 മണിക്ക് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് പാന്‍പരാഗ് പിടികൂടിയത്. മംഗലാപുരത്തു നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മലബാര്‍ എക്‌സ്പ്രസ്സില്‍ കൊണ്ടു വന്ന ലഹരിവസ്തുക്കള്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കവെയാണ് പിടികൂടിയത്.

താനൂര്‍ സ്വദേശിയായ കാക്കടവത്ത് അഷറഫ്, ഓട്ടോ ഡ്രൈവര്‍ കൊടപ്പാളി സ്വദേശി മുജിബ് റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. അഞ്ചു ചാക്കുകളിലായി ഒറ്റനോട്ടത്തില്‍ മനസ്സിലാവത്ത വിധം വിദഗ്ദ്ധമായാണ് ഇവ പാക്ക് ചെയ്തിരുന്നത്. താനൂരിലെ ഹാന്‍ഡ്‌സ് മൊത്ത വ്യാപാരിയായ അഷറഫ് മുമ്പും ലഹരി വസ്തുക്കള്‍ കടത്തിയതിന് പിടിയിലായിട്ടുണ്ട്.

പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ ശശീധരന്‍ കോഡൂര്‍, അഡീഷണല്‍ എസ് ഐ രാജീവ് പികെ, എ എസ് ഐ ഉണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജേഷ്, സനല്‍കുമാര്‍ എന്നിവരാണ് ലഹരി വേട്ടക്ക് നേതൃത്വം നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top