Section

malabari-logo-mobile

വാറ്റുശേഖരവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

HIGHLIGHTS : കോഴിക്കോട്:

കോഴിക്കോട്: കണ്ണങ്കര ഈച്ചന്നൂരില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ മൂന്ന് ബാരലുകളിലായി 1200 ലിറ്റര്‍ ചാരായവാഷ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി ദിവാകരന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അനധികൃതമായി വാഷ് സൂക്ഷിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ചാരായം വാറ്റുന്നതിനുപയോഗിക്കുന്ന പാത്രങ്ങളും മൂന്ന് ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് അടുപ്പും സംഘം കസ്റ്റഡിയിലെടുത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മാത്യൂ ജോണ്‍, പ്രിവന്റീവ് ഓഫീസര്‍ പി.സദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ യു.പി മനോജ്, സി.കെ സതീശന്‍, പി.സുരേഷ്ബാബു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!