റീമാ കലിങ്കല്‍ ഉഗാണ്ടയില്‍ കുടുങ്ങി.

റീമാ കലിങ്കലും കുടുംബവും ഉല്ലാസ യാത്രക്കായി ഉഗാണ്ടയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി റീമയും കുടുംബവും തീവ്രവാദികള്‍ക്കും പട്ടാളകാര്‍ക്കും ഇടയില്‍ പെട്ടു. ഇവര്‍ക്കിടയില്‍ പെട്ടതോടെ എങ്ങനെയെങ്കിലും തിരിച്ചെത്താനുള്ള പെടാപാടിലാണ് റീമയും കുടുംബവും.

എസ്‌കേപ് ഫ്രം ഉഗാണ്ട എന്ന രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റീമയും കുടുംബവും ഉഗാണ്ടയില്‍ കുടുങ്ങുന്ന കഥ പറയുന്നത്.

ചിത്രത്തില്‍ മുകേഷ്, വിജയ് ബാബു, പാര്‍ത്ഥിപന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഉഗാണ്ടയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ ധാരാളം വിദേശ നടി നടന്‍മാരും അഭിനയിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top