താനൂര്‍: വിവിധ കോണുകളില്‍ നിന്നും ശക്തമായ ആവശ്യമുയര്‍ന്നിട്ടും താനൂരിലെ മദ്യമാഫിയയെ അമര്‍ച്ച ചെയ്യാന്‍ കഴിയാതെ കൈമലര്‍ത്തുകയാണ് അധികൃതര്‍. ഇതിന് ചില മാധ്യമപ്രവര്‍ത്തകരും ഒത്താശ ചെയ്യുന്നതായി ആരോപണം. കഴിഞ്ഞ ദിവസം പിടിയിലായ കുഴിക്കാട്ടില്‍ മണികണ്ഠനെ ജാമ്യത്തിലെടുക്കാന്‍ എത്തിയിവരില്‍ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു എന്നതാണ് ധാര്‍മ്മിക പ്രശ്നമായി മാറിയിരിക്കുന്നത്.
ജനകീയനായ മാധ്യമപ്രവര്ത്തകന് പി പ്രേമനാഥനെതിരെയുള്ള കൈയേറ്റവും ഭീഷണിയും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നയാള്ക്ക് വേണ്ടിയുള്ള ഇവരുടെ രംഗപ്രവേശം പരക്കെ ആക്ഷേപത്തിനിടയാക്കി. ഒരു വര്‍ഷത്തിലധികമായി താനൂര്‍ റെയില്‍വെ സ്റ്റേഷനും ജംഗ്ഷനും കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ അരങ്ങുതകര്‍ക്കുന്ന മദ്യകച്ചവടത്തിനെതിരെ രാഷ്ട്രീയ നേതാക്കളും നാട്ടുകാരും വ്യാപാരികളും ഒരുമിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യമാഫിയയുമായുള്ള കൂട്ടുകെട്ട് വിമര്‍ശനത്തിനിടയാക്കിയത്.



