തിരു: യുഡിഎഫിനെ സ്ത്രീപീഡന വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. ഗണേഷനു പിന്നാലെ മറ്റൊരു മന്ത്രി കൂടി സ്ത്രീ വിഷയത്തില്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്ന് തുടങ്ങി. ഇന്നവണ യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് മന്ത്രിക്കു നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
മുതിര്‍ന്ന ഒരു വനിത ഉദ്യോഗസ്ഥയോട് മന്ത്രി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.ഇവര്‍ കോണ്‍ഗ്രസ്സിലെ വനിതാ നേതാവിനോടും മുഖ്യമന്ത്രിയോടും വാക്കാല്‍ പാരാതിപ്പെട്ടതായാണ് വിവരം. മാര്‍ച്ച് മാസത്തിലാണ് സംഭവം നടന്നത്.
മന്ത്രിക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന്ും, മുന്നണിക്കുള്ളില്‍ നിന്നും എതിര്പ്പുണ്ടങ്ങിലും ഈ വിഷയം മന്ത്രിസഭയുടെ ഭാവിയെ തന്നെ ബാധിക്കുമന്ന്തിതിനാലാണ് ഇവരും മൗനം പാലിക്കുന്നത്
ഏതായാലും വരും ദിവസങ്ങളില്‍ യുഡിഎഫ്് രാഷ്ട്രീയത്തെ ഏറെ പിടിച്ചുലക്കുന്ന വിവാദങ്ങളായിരിക്കും വരുംദിനങ്ങളിലുണ്ടാവുക



