പതിനാലുകാരിയുടെ പ്രസവം ; പൂജാരി അറസ്റ്റില്‍

തിരുവല്ല : പതിനാലുകാരി പ്രസവിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ ക്ഷേത്ര പൂജാരിയെ അറസ്റ്റ് ചെയ്തു. ഇടുക്കി രാജക്കാട് ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചുമത്ര ചാലാപ്പള്ളി പ്രദീപ് എന്ന അനിയന്‍ (26) നെയാണ് അറസ്റ്റ് ചെയ്തത്. സമീപവാസിയായ 14 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ ഒരു വര്‍ഷമായി പീഡിപ്പിച്ചു വരികയായിരുന്നെന്നു.

വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായ പ്രദീപ് നാട്ടില്‍ ആശാരിയായിരുന്നു.

ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി ഏപ്രില്‍ 25 നാണ് പ്രസവിച്ചത്.

പ്രദീപ് കുറ്റം നിരസിച്ചതിനെ തുടര്‍ന്ന ഡി എന്‍ എ ടെസ്റ്റ് നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇയാളെ വ്യാഴാഴിച്ച കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top