പട്ടാളക്കാരനായി മോഹന്‍ലാല്‍

വീണ്ടും പട്ടാളക്കാരന്റെ റോളില്‍ ലാല്‍ എത്തുന്നു. അനില്‍ (ദൗത്യം) സംവിധാനം ചെയ്യുന്ന മെമ്മറികാര്‍ഡ് എന്ന ചിത്രത്തിലാണ് ലാല്‍ പട്ടാളക്കാരനായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ഒരുസെക്യൂരിറ്റി സ്ഥാപനം നടത്തുന്ന മുന്‍ പട്ടാള ഇന്റലിജന്‍സ് ഉദേ്യാഗസ്ഥനായാണ് ലാല്‍ വേഷമിടുന്നത്.

ദൗത്യം, അടിവേരുകള്‍,സൂര്യഗായത്രി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനില്‍ ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷം പുറത്തിറങ്ങാനിരിക്കുന്ന അനിലിന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ മെമ്മറികാര്‍ഡിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകരും ലാലിന്റെ ആരാധകരും കാത്തിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top