Section

malabari-logo-mobile

അഖിലേന്ത്യാ ഹോട്ടല്‍ പണിമുടക്ക് തുടങ്ങി.

HIGHLIGHTS : തിരു: രാജ്യ വ്യാപകമായി ഹോട്ടലുകളും, റെസ്റ്റോറന്റുകളും ഇന്ന് അടച്ചിടും.

തിരു: രാജ്യ വ്യാപകമായി ഹോട്ടലുകളും, റെസ്റ്റോറന്റുകളും ഇന്ന് അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ ഹോട്ടലുകളിലേയും റെസ്റ്റോറന്റുകളിലേയും ഭക്ഷണത്തിന് സര്‍വ്വീസ് ടാകസ് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

കേരളത്തിലും ഹോട്ടലുകളും, റെസ്റ്റോറന്റുകളും അടച്ചിടുമെന്ന് കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

sameeksha-malabarinews

എസി ഹോട്ടലിലെ ഏതെങ്കിലും ഒരു ഭാഗത്ത് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ നോണ്‍ എസി സീറ്റുകളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും സര്‍വ്വീസ് ടാകസ് ഏര്‍പ്പെടുത്തിയതിന് എതിരെയാണ് ഹോട്ടലുടമകളുടെ ഈ നിലപാട്. ഈ മാസം 15 ന് ചേര്‍ന്ന അംഗീകൃത ഹോട്ടല്‍ അസോസിയേഷനുകളുടെ അഖിലേന്ത്യ കൂട്ടായ്മയുടെ തീരുമാന പ്രകാരമാണ് ഹോട്ടല്‍ അടപ്പ് സമരം നടത്തുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന സെയില്‍സ് ടാക്‌സിന് പുറമെയാണ് സര്‍വ്വീസ് ടാക്‌സ് കൂടി ഈടാക്കുന്നത്. ഇതിനുപുറമെ തദ്ദേശ സ്ഥാപനങ്ങളിലെയും, ആരോഗ്യ വകുപ്പിലെയും ഉദേ്യാഗസ്ഥര്‍ ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗിച്ച് ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുന്നതിനെതിരെയും ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ഒട്ടനവധി നിവേദനങ്ങള്‍ സരക്കാരിന് നല്‍കിയെങ്കിലും അവയൊന്നും പരിഗണിക്കാത്തതില്‍ കൂടി പ്രതിഷേധിച്ചുച്ചാണ് ഹോട്ടലുകളും, റെസ്റ്റോറന്റുകളും അടച്ചിട്ട് സമരം ചെയ്യുന്നതെന്ന്് ഭാരവാഹികള്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!