മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

കട്ടക്ക്: ഒഡീഷ്യയിലെ ചാന്ദ്പൂര്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണ പരീക്ഷണം നടത്തുന്ന ഭൂഗര്‍ഭ നിലയിലും, ഷെല്ലുകളും, മറ്റ് സ്‌ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്ന സ്ഥലത്തുമാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ഉടനെ തന്നെ ഡിആര്‍ഡിയുടെ ചാന്ദിപൂര്‍ കോംപ്‌ളക്‌സ് അടച്ചിട്ടു.

തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയൊടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടിരിക്കുകയാണ്.

ഒരു സ്‌ഫോടനത്തെ തുടര്‍ന്നാണ് ഇവിടെ തീപിടിത്തമുണ്ടായത്. അതേസമയം സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു.

 

Share news
error: Content is protected !!
Scroll to Top