വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ജമീലയോട് രാജി സമര്‍പ്പിക്കാന്‍ ജില്ല മുസ്ലിംലീഗ് നേതൃത്വം. എന്നാല്‍ രാജിവെക്കാന്‍ തയ്യാറല്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്.
മുസ്ലിംലീഗ് ജില്ല സെക്രട്ടറി അബ്ദുള്‍ ഹമീദാണ് ഈ നിര്‍ദേശം നല്‍കിയത്. ജമീല രാജിവെക്കുകയാണെങ്കില്‍ ആ ഒഴിവില്‍ ഹൈറുന്നീസയെ പ്രസിഡന്റാക്കാനാണ് തീരുമാനം. യുഡിഎഫ് റിബലായാണ് കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ഹയറുന്നീസ ജയിച്ചത്.
ഭരണമുന്നണിയിലെ ഈ അസ്ഥിരത നാടിന്റെ വികസനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





