‘കുട്ടിക്കൂട്ട’ത്തിന്‍െറ യുദ്ധവിരുദ്ധ കൂട്ടായ്മ

പന്തലൂര്‍: ആഗസ്റ്റ് 5ന് ഞായറാഴ്ച ‘കുട്ടിക്കൂട്ട’ത്തിന്‍െറ ആഭിമുഖ്യത്തില്‍ പന്തലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും. കുട്ടികള്‍ തയാറാക്കിയ യുദ്ധവിരുദ്ധ കവിതകള്‍, കുറിപ്പുകള്‍, ലഘുപ്രഭാഷണങ്ങള്‍, ഫീച്ചര്‍ അവതരണം, പ്രശ്നോത്തരി, ഗുണമുള്ള കളികള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ആഗസ്റ്റ് 12 ഞായറാഴ്ച സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ രൂപരേഖ അവതരിപ്പിക്കും. പ്രൈമറി മുതല്‍ പ്ളസ് ടു വരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളായാണ് മല്‍സരങ്ങള്‍ നടക്കുക.

Share news
error: Content is protected !!
Scroll to Top