റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭക്കുള്ളിലാണ് ഈ വ്യത്യസ്തമായ സമരം ഒരു എംഎല്‍എ നടത്തിയത്. തിങ്കളാഴ്ച ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച് എംഎല്‍എയായ സമീന്ദര്‍ സിങാണ് നിയമസഭക്കുള്ളില്‍ ഉടുപ്പൂരി പ്രതിഷേധിച്ചത്. ഇതോടെ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
റാഞ്ചിക്കടുത്തുള്ള നാഗ്രിയില്‍ സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ വ്യാപകമായ രീതിയില്‍ കുടിയൊഴിപ്പിക്കല്‍ നടത്തിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും ഏറ്റെടുത്ത ഭൂമി ജനങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു എംഎല്‍എയുടെ പ്രതിഷേധം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



