ഈജിപ്റ്റില്‍ ശിരോവസ്ത്രം ധരിച്ച് യുവതി വാര്‍ത്ത വായിച്ചു.

കൊയ്‌റോ : ഈജിപ്പ്ത് ടെലിവിഷന്‍ ചരിത്രത്തിലാദ്യമായി ഹിജാബ്(ശിരോവസ്ത്രം) ധരിച്ച് യുവതി വാര്‍ത്തവായിച്ചു. ഹിജാബ് ധരിച്ച് വാര്‍ത്ത വായിക്കുന്നതിനുള്ള വിലക്ക് ഈജിപ്പ്ത് ഭരണകൂടം നീക്കിയതോടെയാണ് അമ്പത് വര്‍ഷത്തിലാദ്യമായി ഫാത്തിമ നാബിന്‍ എന്ന വനിത വാര്‍ത്ത വായനക്കെത്തിയത്. ക്രീം നിറത്തിലുള്ള ശിരോ വസ്ത്രവും പര്‍ദ്ധയുമാണവര്‍ ധരിച്ചിരുന്നത്.

മുസ്ലിം ബ്രദര്‍ഹുഡിന്റെ നയങ്ങളാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റെ് മുഹമ്മദ് മുര്‍സി ഇതിലൂടെ നടപ്പിലാക്കി കൊണടിരിക്കുന്നത്. ഹോസ്‌നി മുബാറക്കിന്റെ കാലത്ത് ഈ വിഷയങ്ങളിലെല്ലാം ഒരു അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടായിരുന്നു.

 

[youtube]http://www.youtube.com/watch?v=kZUrMiALm0U[/youtube]

Share news
error: Content is protected !!
Scroll to Top