നിതാഖത്ത്; സമയപരിധി നാല് മാസത്തേക്ക് നീട്ടി

സൗദി: നിതാഖത്ത് സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായി. നവംബര്‍ നാലുവരെയാണ് കാലാവധി നീട്ടിയത്. സൗദി തൊഴില്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ അനുവദിച്ച മൂന്ന് മാസത്തെ ഇളവ് നാളെ അവസാനിക്കാനിരിക്കെയുണ്ടായ ഈ തീരുമാനം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നിരിക്കുകയാണ്.
അനധികൃത താമസക്കാരെ കണ്ടെത്താനായി കര്‍ശന പരിശോധനകളാണ് സൗദിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പുതുക്കിയ ഉത്തരവനുസരിച്ച് പ്രവാസികള്‍ക്ക് തങ്ങളുടെ രേഖകള്‍ നിയമാനുസൃതമാക്കാന്‍ നാലുമാസം സമയം ലഭിക്കും.

തിങ്കളാഴ്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടിരുന്നു.

Share news
error: Content is protected !!
Scroll to Top