നാടന്‍കലകളെ സര്‍ക്കാര്‍ പരിപോഷിപ്പിക്കും; എ പി അനില്‍കുമാര്‍

തിരൂരങ്ങാടി: അന്ന്യം നിന്ന് പോവുന്ന നാടന്‍കലകളെ സര്‍ക്കാര്‍ പരിപോഷിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍. നെഹറു യുവകേന്ദ്രയുടെ സഹകരണത്തോടെ യൂത്ത് ഫെഡറേഷന്‍ ചെറുമുക്ക് സംഘടിപ്പിക്കുന്ന തനത് നാടന്‍ കലകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 5 ാമത് നാടന്‍ കലാമേള ‘റിഥം-5’ ന്റെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ചടങ്ങില്‍ നെഹറു യുവകേന്ദ്ര തിരൂരങ്ങാട് ബ്ലോക് കോ ഓര്‍ഡിനേറ്റര്‍ ഫവാദ് പത്തൂര്‍ അദ്ധ്യക്ഷനായിരുന്നു. കെ വി സഫ്വാന്‍, പി എം ഷഫീഖ്, ഇസ്മയില്‍, യാസര്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top