നസ്രിയക്കെതിരെ സൂപ്പര്‍സ്റ്റാര്‍ ഫാന്‍സുകാര്‍

nazriya nasimനസ്രിയ നസ്രീമിനെതിരെ ഫെയ്‌സ് ബുക്കില്‍ വന്‍ വിമര്‍ശനം. നെയ്യാണ്ടി എന്ന തമിഴ് സിനിമയിലെ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ പരാതി നല്‍കിയതോെടയാണ് നസ്രിയക്കെതിരെ ഫെയ്‌സ് ബുക്കില്‍ വന്‍ പ്രതിഷേധം അഴിച്ചു വിട്ടിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പേജില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നസ്രിയ ഈയടുത്തിടെ പിന്നിലാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സൂപ്പര്‍ സ്റ്റാറുകളുടെ ആരാധകര്‍ തന്നെയാണ് നസ്രിയക്കെതിരെ ആക്രമം അഴിച്ചു വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഐ ഹേറ്റ് നസ്രിയ എന്ന ഫെയ്‌സ് ബുക്ക് പേജും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലിതുവരെ 6000 ത്തിലധികം ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്.

ഈ പേജില്‍ നസ്രിയക്കെതിരെ വളരെ മോശമായ കമന്റുകളും മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ചേരാത്ത വിധത്തിലുള്ള രീതിയാണ് നസ്രിയ തുടരുന്നത് എന്ന തരത്തിലുള്ള മത പരമായ കമന്റുകളുമാണ് നടത്തിയിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top