Section

malabari-logo-mobile

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടി : കണ്‍സ്യൂമര്‍ ഫെഡിന് വന്‍നഷ്ടം

HIGHLIGHTS : കൊല്ലം : ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഉല്‍പ്പന്നങ്ങള്‍ വന്‍ തുക വാങ്ങികൂട്ടിയ കണ്‍സ്യുമര്‍ ഫെഡ് വെട്ടിലായതായി റിപ്പോര്‍ട്ട്. മ...

ojasvitaകൊല്ലം : ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ഉല്‍പ്പന്നങ്ങള്‍ വന്‍ തുക വാങ്ങികൂട്ടിയ കണ്‍സ്യുമര്‍ ഫെഡ് വെട്ടിലായതായി റിപ്പോര്‍ട്ട്. മുന്‍കൂര്‍ പണം നല്‍കിയാണ് കണ്‍സ്യൂമര്‍ ഫെഡ് ആര്‍ട്ട് ഓഫ് ലിവിങ്ങ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടിയത്. വന്‍ വിലയുള്ള ഈ ഉല്‍പ്പന്നങ്ങള്‍ ആരും തന്നെ വാങ്ങാതെ പല കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങളിലും കെട്ടി കിടക്കുകയാണ്.

കേരളത്തിലെ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ്് ലിവിങ്ങ് ഉല്‍പ്പന്നങ്ങളുടെ ഏജന്‍സി എന്ന പോലെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനം. ഹെല്‍ത്ത് ഡ്രിങ്കായ ഓജസ്സ് വിറ്റ, ഷാംപു ഫെയ്‌സ് ക്രീം തുടങ്ങിയ ആര്‍ട്ട് ഓഫ് ലിവിങ് ഉല്‍പ്പന്നങ്ങള്‍ ത്രിവേണി, നന്‍മ, നീതി മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നതിനായി വന്‍തോതിലാണ് കണ്‍സ്യൂമര്‍ ഫെഡ് വാങ്ങി കൂട്ടിയിരിക്കുന്നത്. ഉന്നത ഉദേ്യാഗസ്ഥനായ ശ്രീ ശ്രീ രവിശങ്കറിന്റെ ഒരു ഭക്തന്റെ താല്‍പ്പര്യ പ്രകാരമാണ് യാതൊരു പരിശോധനയും കൂടാതെയാണ് ഈ സാധനങ്ങള്‍ വാങ്ങികൂട്ടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

പണം മുന്‍കൂറായി നല്‍കി സാധനങ്ങള്‍ വാങ്ങിയതിനാല്‍ ഇവ തിരിച്ചു നല്‍കാനും കഴിയാത്ത അവസ്ഥയിലാണ്. സംഭവത്തെ കുറിച്ച് വിജിലന്‍സ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!