Section

malabari-logo-mobile

ദേവപ്രീതിക്കായി കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍

HIGHLIGHTS : ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താനായി ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍റപദേശിമെല ഫൈസബാദിനടുത്ത് നരൈന്‍ പൂര്‍വ്...

downloadഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താനായി ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. ഉത്തര്‍റപദേശിമെല ഫൈസബാദിനടുത്ത് നരൈന്‍ പൂര്‍വ്വ വില്ലേജിലെ രാജ്കുമാര്‍ ചൗരസിയാണ് തന്റെ മകനെ വെട്ടികൊന്നത്. വീടിനടുത്തായുള്ള ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ വെച്ചാണ് കുഞ്ഞിനെ ബലി നല്‍കിയത്.

വീട്ടില്‍ നിന്നും കുഞ്ഞിനെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് എടുത്തുകൊണ്ടു പോയ ഇയാള്‍ ക്ഷേത്രത്തിലെത്തിയ ശേഷം കുഞ്ഞിനെ മഴുകൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

sameeksha-malabarinews

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലകുറ്റത്തിന് പോലീസ് കേസെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!