നയന്‍സുമായി പിരിഞ്ഞത് ദൈവത്തിന്റെ തീരുമാനം; പ്രഭുദേവ

ഒരു കാലത്ത് കോളിവുഡില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രണയജോഡികളായിരുന്നു പ്രഭുദേവയും നയന്‍താരയും. എന്നാല്‍ അവര്‍ വേര്‍ പിരിഞ്ഞതോടെ ആ പ്രണയ കഥയും എല്ലാവരും അറിഞ്ഞു നയന്‍താര പോലും.

എന്നാല്‍ ആര്യയും നയന്‍സും തമ്മിലുള്ള പ്രണയത്തിനാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ കൂടുതല്‍ ഡിമാന്റ്. എന്നാല്‍ പ്രഭുവേദയാകട്ടെ സംവിധാന രംഗത്ത് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ച് കൂടുതല്‍ തിരക്കിലാണ്.

അതെ സമയം നയന്‍സുമായുള്ള പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പ്രഭുദേവ ഇപ്പോള്‍ പണ്ടത്തെ പോലെ ഒഴിഞ്ഞുമാറാറില്ല. ഞങ്ങള്‍ പിരിയണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു എന്നാണ് ആ പ്രണയത്തെ കുറിച്ച് പ്രഭുദേവ പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top