നസ്രിയയും ദുല്‍ക്കറും സലാല മൊബൈല്‍സില്‍ ഒന്നിക്കുന്നു.

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കീഴടക്കിയ നസ്രിയയും ദുല്‍ക്കറും ഒരു മലയാള ചിത്രത്തില്‍ ഒന്നിക്കുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് ഒരുക്കുന്ന സലാല മൊബൈല്‍സിലാണ് ഇരുവരും ഒന്നിക്കുന്നത്.

പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രം യുവതാരങ്ങളായ ദുല്‍ക്കറിനും നസ്രിയക്കും ഏറെ അഭിനയ സാധ്യതയുള്ള ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രം വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകന്‍ ശരത് പറഞ്ഞു. സിദ്ദിഖ് ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.

 

 

Share news
error: Content is protected !!
Scroll to Top